മസാല ബോണ്ട് കേസിൽ കിഫ്ബിക്ക് തിരിച്ചടി: ഇഡിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Friday 19 December 2025 10:34 PM IST

കൊ​ച്ചി​:​ ​കി​ഫ്ബി,​ ​മ​സാ​ല​ ​ബോ​ണ്ട് ​വ​ഴി​ ​സ​മാ​ഹ​രി​ച്ച​ ​പ​ണം​ ​വി​നി​യോ​ഗി​ച്ച​തി​ൽ​ ​ഫെ​മ​ ​നി​യ​മ​ ​ലം​ഘ​ന​മു​ണ്ടെ​ന്ന​ ​ഇ.​ഡി​ ​നോ​ട്ടീ​സി​ലെ​ ​തു​ട​ർ​ന​ട​പ​ടി​ ​ത​ട​ഞ്ഞ​ ​സിം​ഗി​ൾ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വ് ​ഹൈ​ക്കോ​ട​തി​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ച് ​സ്റ്റേ​ ​ചെ​യ്തു.​ ​ഇ.​ഡി​ ​ന​ൽ​കി​യ​ ​അ​പ്പീ​ൽ​ ​അ​ന്തി​മ​ ​വാ​ദ​ത്തി​നാ​യി​ ​ജ​നു​വ​രി​ ​അ​ഞ്ചി​ലേ​ക്ക് ​മാ​റ്റി.​ ​ജ​സ്റ്റി​സ് ​എ​സ്.​എ.​ ​ധ​ർ​മ്മാ​ധി​കാ​രി,​ ​ജ​സ്റ്റി​സ് ​പി.​വി.​ ​ബാ​ല​കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ന്റേ​താ​ണ് ​ന​ട​പ​ടി.

കാ​ര​ണം​ ​കാ​ണി​ക്ക​ൽ​ ​നോ​ട്ടീ​സി​ൽ​ ​തു​ട​ർ​ന​ട​പ​ടി​ ​ത​ട​ഞ്ഞ​ത് ​തെ​റ്റാ​യ​തി​നാ​ൽ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് ​ഇ.​ഡി​യു​ടെ​ ​ആ​വ​ശ്യം.​ ​ല​ഭി​ച്ച​ത് ​വെ​റും​ ​നോ​ട്ടി​സ​ല്ലെ​ന്നും​ ​അ​ത് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ ​സ്തം​ഭി​പ്പി​ക്കു​മെ​ന്നും​ ​സ​ർ​ക്കാ​ർ​ ​വാ​ദി​ച്ചു.​ ​മ​സാ​ല​ ​ബോ​ണ്ടി​ലൂ​ടെ​ ​സ​മാ​ഹ​രി​ച്ച​ ​പ​ണം​ ​ഭൂ​മി​ ​വാ​ങ്ങാ​ൻ​ ​ഉ​പ​യോ​ഗി​ച്ച​തി​ലൂ​ടെ​ ​വി​ദേ​ശ​നാ​ണ്യ​ ​വി​നി​മ​യ​ച്ച​ട്ടം​ ​(​ഫെ​മ​)​ ​ലം​ഘി​ച്ചെ​ന്ന​ ​ഇ.​ഡി​യു​ടെ​ ​പ​രാ​തി​യി​ലാ​ണ് ​അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് ​അ​തോ​റി​റ്റി​ ​കി​ഫ്ബി​ക്ക് ​നോ​ട്ടി​സ് ​ന​ൽ​കി​യ​ത്.

നോ​ട്ടീ​സി​ൽ​ ​ത​ർ​ക്കം​ ​ഉ​ന്ന​യി​ക്കാ​ൻ​ ​ഫെ​മ​ ​നി​യ​മ​പ്ര​കാ​രം​ ​ബ​ന്ധ​പ്പെ​ട്ട​ ​അ​പ്പ​ലേ​റ്റ് ​അ​തോ​റി​റ്റി​യ​ട​ക്കം​ ​ഉ​ണ്ടെ​ന്നി​രി​ക്കെ​ ​തു​ട​ർ​ന​ട​പ​ടി​ ​സ്റ്റേ​ ​ചെ​യ്ത​ത് ​തെ​റ്റാ​ണെ​ന്നാ​യി​രു​ന്നു​ ​ഇ.​ഡി​ക്കു​വേ​ണ്ടി​ ​ഹാ​ജ​രാ​യ​ ​അ​ഡി​ഷ​ണ​ൽ​ ​സോ​ളി​സി​റ്റ​ർ​ ​ജ​ന​റ​ൽ​ ​എ.​ആ​ർ.​എ​ൽ.​ ​സു​ന്ദ​രേ​ശ​ന്റെ​ ​വാ​ദം.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി​ ​ഭൂ​മി​ ​വാ​ങ്ങു​ന്ന​തി​നെ​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​പ്ര​വ​ർ​ത്ത​ന​മാ​യി​ ​കാ​ണാ​നാ​വി​ല്ലെ​ന്ന് ​അ​ഡ്വ​ക്കേ​റ്റ് ​ജ​ന​റ​ൽ​ ​കെ.​ ​ഗോ​പാ​ല​കൃ​ഷ്ണ​ ​കു​റു​പ്പ് ​വാ​ദി​ച്ചു.​ ​ഇ​ക്കാ​ര്യ​ങ്ങ​ൾ​ ​അ​ഡ്ജു​ഡി​ക്കേ​റ്റിം​ഗ് ​അ​തോ​റി​റ്റി​ ​മു​മ്പാ​കെ​ ​പ​റ​യാ​നാ​കി​ല്ലേ​യെ​ന്ന് ​കോ​ട​തി​ ​ചോ​ദി​ച്ചു.