എസ്.ആർ.പി സംസ്ഥാന സെക്രട്ടേറിയറ്റ് 21ന്

Saturday 20 December 2025 12:42 AM IST

തൃശൂർ:സോഷ്യലിസ്റ്റ് റിപ്പബ്‌ളിക്കൻ പാർട്ടിയുടെ (എസ്.ആർ.പി) സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റി യോഗവും 21ന് തൃശൂർ അശോക ഇൻ ഹോട്ടലിൽ നടക്കുമെന്ന് ജനറൽ സെക്രട്ടറി വി.കെ.അശോകൻ അറിയിച്ചു.വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രവർത്തനം കൂടുതൽ സജീവമാക്കാനും തദ്ദേശ തിരഞ്ഞെടുപ്പിനെ വിലയിരുത്താനും വേണ്ടിയാണ് യോഗമെന്ന് കൂട്ടിച്ചേർത്തു.