മെഗാ റഫി നൈറ്റ് സംഘടിപ്പിച്ചു
Saturday 20 December 2025 12:08 AM IST
കോഴിക്കോട്: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ 101-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച മെഗാ റഫി നൈറ്റിൽ ബോളിവുഡ് ഗായകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഷിർദ്ദി വാലേ സായ് ബാബ എന്ന് തുടങ്ങുന്ന അമർ അക്ബർ ആന്റണി ചിത്രത്തിലെ ഗാനം ബോളിവുഡ് ഗായകരായ മുഹമ്മദ് അസ്ലം ബാഗ്‌ളൂർ, നാനു ഗുർജാർ, മിർമെയ്രോയി എന്നിവർ ഒരുമിച്ച് ആലപിച്ചാണ് റഫി നൈറ്റിന് തുടക്കമിട്ടത്. ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടന്ന മെഗാ റഫിനൈറ്റ് എൻക്വയറി കമ്മീഷണർ വിജിലൻസ് ജഡ്ജ് ഷിബു തോമസ് ഉദ്ഘാടനം ചെയ്തു, പ്രസിഡൻറ് മെഹറൂഫ് മണലൊടി അദ്ധ്യക്ഷത വഹിച്ചു. നടൻ വിനോദ് കോവൂർ മുഖ്യാതിഥിയായി.