കോട്ടക് ബാങ്കിന് 62 ലക്ഷം രൂപ പിഴ

Saturday 20 December 2025 12:12 AM IST

കൊച്ചി: അടിസ്ഥാന സേവിംഗ്‌സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുകൾ, ബിസിനസ് കറസ്‌പോണ്ടന്റുകളുടെ നിയമനം, ക്രെഡിറ്റ് ഇൻഫർമേഷൻ തുടങ്ങിയ നിബന്ധനകൾ പാലിക്കാത്തതിനാൽ രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ കോട്ടക് ബാങ്കിന് റിസർവ് ബാങ്ക് 62 ലക്ഷം രൂപ പിഴ ചുമത്തി. നിലവിൽ സേവിംഗ്സ് ബാങ്ക് നിക്ഷേപ അക്കൗണ്ടുള്ളവരുടെ പേരിൽ അധിക അക്കൗണ്ടുകൾ തുറന്നുവെന്ന് റിസർവ് ബാങ്ക് പരിശോധനയിൽ കണ്ടെത്തി. ബിസിനസ് കറസ്‌പോണ്ടന്റുകളെ നിയമിക്കുന്നതിൽ റിസർവ് ബാങ്ക് നിർദേശിച്ച മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അവർ ചൂണ്ടിക്കാട്ടി. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ചില ഉപഭോക്താക്കളുടെ തെറ്റായ വിവരങ്ങൾ ബാങ്ക് കൈമാറിയെന്നും പരിശോധനയിൽ കണ്ടെത്തി.