ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
Saturday 20 December 2025 12:25 AM IST
നന്മണ്ട: നന്മണ്ട ശ്രീ നന്ദീശ്വരം മഹാദേവക്ഷേത്രത്തിലെ ആറാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം ഇന്ന് ആത്മീയാഘോഷങ്ങളോടെ ആരംഭിക്കും. കുന്നത്തൊരു ശ്രീ മഹാ ഗണപതി ക്ഷേത്രത്തിൽ നിന്നുള്ള കലവറ നിറയ്ക്കൽ ദൈവീക ഘോഷയാത്രയോടെയാണ് സപ്താഹയജ്ഞത്തിന് തുടക്കം കുറിക്കുക. വൈകീട്ട് 6 ന്ബ്രഹ്മശ്രീ രാജീവ് ജി അഗസ്ത്യമല (മാർഗദർശി) യുടെ സാന്നിദ്ധ്യത്തിൽ, പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ബാലൻ അമ്പാടി ഉദ്ഘാടനം നിർവഹിക്കും. എല്ലാ ദിവസവും രാവിലെ 6 മണി മുതൽ വിവിധ പൂജകളുടെ അകമ്പടിയോടെ ഭാഗവത പാരായണവും കഥാകഥനവും നടക്കും. വിവിധ കലാപരിപാടികളും രുഗ്മിണി സ്വയംവര ഘോഷയാത്രയും നടക്കും
27 ന് സപ്താഹയജ്ഞം അവസാനിക്കും.