ജേഴ്‌സി പ്രകാശനം ചെയ്തു

Saturday 20 December 2025 12:26 AM IST
യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിനുള്ള ജെഴ്‌സിയുടെ പ്രകാശനം സി.ഭാസ്ക്കരൻ നിർവ്വഹിക്കുന്നു

വടകര: വടകരയിൽ നടക്കുന്ന സംസ്ഥാന യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലാ ടീമിനുള്ള ജേഴ്‌സിയുടെ പ്രകാശനം നടന്നു. വടകര കോ. ഓപ് റൂറൽ ബാങ്കാണ് ജേഴ്‌സി നൽകുന്നത്. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. അബ്ദുൾ അസീസ് കൊറോത്ത് അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് സി ഭാസ്കരൻ പ്രകാശനം നിർവഹിച്ചു. ഡയറക്ടർമാരായ എ.കെ ശ്രീധരൻ, ടി ശ്രീനിവാസൻ ജില്ലാ വോളിബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് മുസ്തഫ, കോച്ച് അബ്ദുൾ മജീദ് ടീം ക്യാപ്റ്റൻ അമേഖ്, മുഹമ്മദ്‌ ഷാദിൻ, ടി.വി ജിതേഷ്, കെ.പി സജിത്ത് കുമാർ പ്രസംഗിച്ചു.