തബല പരിശീലന ശില്പശാല 22 മുതല്‍
Saturday 20 December 2025 12:28 AM IST
കോഴിക്കോട്: 'ജെന്‍ സീ ഗ്രൂവ്‌സ്' തീവ്രത തബല പരിശീലന ശില്പശാലാ പരമ്പര ഡിസംബര്‍ മുതല്‍ 2026 ഡിസംബര്‍ വരെ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അര്‍ജുന്‍ കാളി പ്രസാദിന്റെ നേതൃത്വത്തിലുള്ള ശിൽപ്പശാല പൂക്കാട് കലാലയത്തില്‍ 22ന് രാവിലെ 9.30ന് ഗുരു പണ്ഡിറ്റ് ഉമേഷ് മോഘെ, ശിവദാസ് ചേമഞ്ചേരിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസം സുമിത് നായക്, അര്‍ജുന്‍ കാളി പ്രസാദ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8138854954. വാര്‍ത്താസമ്മേളനത്തില്‍ അര്‍ജുന്‍ കാളി പ്രസാദ്, ശിവദാസ് ചേമഞ്ചേരി, യു.കെ.രാഘവന്‍, ശിവദാസ് കരോളി, മോഹന്‍ദാസ് പങ്കെടുത്തു.