സന്ദീപ് വാര്യർക്ക് മുൻകൂർ ജാമ്യം

Saturday 20 December 2025 12:00 AM IST

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ പീഡനക്കേസിലെ അതിജീവിതയെ സമൂഹമാദ്ധ്യമത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്ദീപ് വാര്യർക്കും രജിത പുളിക്കലിനും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികളെ അറസ്റ്റ് ചെയ്താൽ രണ്ട് ആൾ ജാമ്യത്തിൽ അന്നുതന്നെ വിട്ടയയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. പി. അനിൽകുമാറാണ് കേസ് പരിഗണിച്ചത്.