വി.സി നിയമനം: ഭിന്നതയിലെന്ന് സി.പി.എം

Saturday 20 December 2025 12:01 AM IST

തിരുവനന്തപുരം :വൈസ് ചാൻസലർ നിയമനത്തിൽ പാർട്ടിയിൽ ഭിന്നതയില്ലെന്നും നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടിനെ സംസ്ഥാന ഐക്യകണ്‌ഠേന അംഗീകരിച്ചതായും സി.പി. എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ .സമവായത്തിന് മുൻകൈയെടുത്തത് ഗവർണറാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

നിലവിലുള്ള നിയമമനുസരിച്ച് സ്ഥിരം വി.സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. എന്നാൽ, സുപ്രീം കോടതി സമവായമുണ്ടാക്കാൻ ഗവർണറോടും സർക്കാരിനോടും നിർദ്ദേശിച്ചു. വൈസ് ചാൻസലർമാരെ തീരുമാനിക്കാനുള്ള പാനൽ തയ്യാറാക്കുന്നതിന് സുപ്രീം കോടതി റിട്ട. ജസ്റ്റിസ് അദ്ധ്യക്ഷനായ സെർച്ച് കമ്മിറ്റിയും നിശ്ചയിച്ചു. ഈ കമ്മിറ്റി മൂന്ന് അംഗ പട്ടികകൾ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. ഇതിൽ കോടതി നിർദ്ദേശ പ്രകാരം മുൻഗണനാക്രമം നിശ്ചയിച്ച് മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് സമർപ്പിച്ചു. എന്നാൽ, ഗവർണർ ഇത് അംഗീകരിക്കാതെ വിയോജിപ്പ് രേഖപ്പെടുത്തി മറ്റ് രണ്ട് പേരുകൾ സുപ്രീം കോടതി മുമ്പാകെ സമർപ്പിച്ചു. ഗവർണറും, മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ സമവായമുണ്ടാക്കണമെന്ന് സുപ്രീം കോടതി വീണ്ടും ആവശ്യപ്പെട്ടു. ആദ്യം സമവായത്തിന് തയ്യാറാവാതിരുന്ന ഗവർണർ, കോടതി നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ വിളിച്ച് സമവായത്തിലെത്തുകയായിരുന്നു.