എലപ്പുള്ളി ബ്രൂവറി അനുമതി ഹൈക്കോടതി റദ്ദാക്കി 

Saturday 20 December 2025 12:02 AM IST

കൊച്ചി: പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിക്ക് സർക്കാർ നൽകിയ പ്രാഥമിക അനുമതി ഹൈക്കോടതി റദ്ദാക്കി. ജലക്ഷാമം രൂക്ഷമായ എലപ്പുള്ളിയിൽ പ്ലാന്റ് വരുന്നത് ജീവിതം ദുരിതപൂർണമാക്കുമെന്ന പൊതുതാല്പര്യ ഹർജിയിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഉത്തരവ്. എന്നാൽ, വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ അപേക്ഷ നൽകിയാൽ പരിഗണിക്കുന്നതിന് വിധി തടസമല്ലെന്നും വ്യക്തമാക്കി.

സർക്കാർ വാദങ്ങൾ വസ്തുതാപരമായി ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ലാന്റ് കഞ്ചിക്കോട് വ്യവസായ മേഖലയിലാണെന്നു പറഞ്ഞാണ് അനുമതി വാങ്ങിയതെങ്കിലും അഞ്ചു കിലോമീറ്റർ അകലെയുള്ള എലപ്പുള്ളി പഞ്ചായത്തിൽ സ്ഥാപിക്കാനാണ് തീരുമാനമെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. 500 കിലോ ലിറ്റർ (കെ.എൽ) ശേഷിയുള്ള എത്തനോൾ കം മൾട്ടിഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി തുടങ്ങിയവ സ്ഥാപിക്കാനാണ് അനുമതി തേടിയത്. 2024 ഫെബ്രുവരി ആറിന് ശുപാർശചെയ്തുകൊണ്ട് എക്‌സൈസ് കമ്മിഷണർ അയച്ച കമ്പനിയുടെ അപേക്ഷ സർക്കാർ അംഗീകരിക്കുകയായിരുന്നു. അബ്കാരി ചട്ടപ്രകാരം ഡിസ്റ്റിലറികളും ബ്രൂവറികളും സ്ഥാപിക്കാൻ സർക്കാരിന്റെ മുൻകൂർ അനുമതി കമ്മിഷണർ തേടണമെന്ന് കോടതി പറഞ്ഞു. 2023 നവംബർ 30നു കമ്പനി നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ സർക്കാരിനോട് കമ്മിഷണർ ശുപാർശ ചെയ്തത് മുൻകൂർ അനുമതിയായേ കാണാനാകൂ എന്നും വ്യക്തമാക്കി. ഹർജിക്കാർക്കുവേണ്ടി സീനിയർ അഭിഭാഷകൻ എം.ആർ. ഹരിരാജ്, അഡ്വ. തോമസ് ജേക്കബ്, പി.എസ്. ബിജു എന്നിവർ ഹാജരായി.

ബ്രു​വ​റി​:​ ​സ​ർ​ക്കാർ തെ​റ്റ് ​ചെ​യ്തെ​ന്ന് കോ​ട​തി​ ​പ​റ​ഞ്ഞി​ല്ല​:​ ​മ​ന്ത്രി

പാ​ല​ക്കാ​ട്:​ ​എ​ല​പ്പു​ള്ളി​യി​ൽ​ ​ബ്രൂ​വ​റി​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​പ്രാ​ഥ​മി​കാ​നു​മ​തി​ ​റ​ദ്ദാ​ക്കി​യ​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വി​ൽ​ ​ആ​ർ​ക്കും​ ​ആ​ഘോ​ഷി​ക്കാ​ൻ​ ​വ​കു​പ്പി​ല്ലെ​ന്ന് ​മ​ന്ത്രി​ ​എം​ബി. രാ​ജേ​ഷ്. മ​ന്ത്രി​സ​ഭ​ ​ന​ൽ​കി​യ​ ​പ്രാ​ഥ​മി​കാ​നു​മ​തി​ ​കോ​ട​തി​ ​റ​ദ്ദാ​ക്കി​യ​ത് ​സാ​ങ്കേ​തി​ക​ ​കാ​ര്യ​ത്തി​ന്റെ​ ​പേ​രി​ൽ.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​വി​മ​ർ​ശ​ന​മോ​ ​കു​റ്റ​പ്പെ​ടു​ത്ത​ലോ​ ​ഇ​ല്ല.​ ​തീ​രു​മാ​നം​ ​നി​യ​മ​പ​ര​മാ​യി​രു​ന്നു​വെ​ന്ന് ​കോ​ട​തി​ ​അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭാ​ഗ​ത്ത് ​തെ​റ്റു​ണ്ടാ​യ​താ​യി​ ​പ​റ​ഞ്ഞി​ട്ടി​ല്ല..​ ​പ​ഞ്ചാ​യ​ത്തി​ന്റെ​ ​അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് ​പ്രാ​ഥ​മി​ക​ ​അ​നു​മ​തി​യെ​ന്ന​ ​ആ​രോ​പ​ണ​ത്തോ​ടും​ ​കോ​ട​തി​ ​യോ​ജി​ക്കു​ന്നി​ല്ല.​ ​വെ​ള്ളം​ ​കൊ​ടു​ക്കാ​മെ​ന്ന് ​ആ​ദ്യം​ ​അ​റി​യി​ച്ചി​രു​ന്ന​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി,​ ​പി​ന്നീ​ട് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​സ​ത്യ​വാ​ങ്‌​മൂ​ല​ത്തി​ൽ​ ​പി​ന്നോ​ട്ട് ​പോ​യി.​ ​എ​ന്തു​കൊ​ണ്ട് ​പി​ൻ​മാ​റി​യെ​ന്ന് ​പ​റ​യേ​ണ്ട​ത് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​പു​തി​യ​ ​അ​പേ​ക്ഷ​ ​വ​ന്നാ​ൽ​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ത​ട​സ​മി​ല്ല.​ ​ഒ​രു​ ​തു​ള്ളി​ ​ഭൂ​ഗ​ർ​ഭ​ ​ജ​ലം​ ​ഊ​റ്റാ​ൻ​ ​അ​നു​വ​ദി​ക്കി​ല്ല.​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​നി​യ​മ​പ​ര​മാ​ണെ​ന്ന് ​കോ​ട​തി​യി​ൽ​ ​തെ​ളി​യി​ക്ക​പ്പെ​ട്ട​താ​യി​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

ബ്രു​വ​റി​ക്ക്അ​നു​മ​തി നി​ഷേ​ധി​ച്ച​ ​ഉ​ത്ത​ര​വ് സ്വാ​ഗ​താ​ർ​ഹം​:​ ​ചെ​ന്നി​ത്തല

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മം​ ​കൊ​ണ്ടു​ ​ന​ട്ടം​ ​തി​രി​യു​ന്ന​ ​പാ​ല​ക്കാ​ട് ​ഏ​ല​പ്പു​ള്ളി​യി​ൽ​ ​ബ്രൂ​വ​റി​ക്ക് ​അ​നു​മ​തി​ ​നി​ഷേ​ധി​ച്ച​ ​ഹൈ​ക്കോ​ട​തി​ ​ഉ​ത്ത​ര​വ് ​സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് ​കോ​ൺ​ഗ്ര​സ് ​വ​ർ​ക്കിം​ഗ് ​ക​മ്മി​റ്റി​യം​ഗം​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല.​ ​കേ​ര​ള​ത്തെ​ ​മു​ഴു​വ​ൻ​ ​മ​ദ്യ​ലോ​ബി​ക്ക് ​തീ​റെ​ഴു​താ​ൻ​ ​ബ്രൂ​വ​റി​ക​ൾ​ക്കും​ ​ഡി​സ്റ്റി​ല​റി​ക​ൾ​ക്കും​ ​അ​നു​മ​തി​ ​ന​ൽ​കാ​നു​ള്ള​ ​സ​ർ​ക്കാ​ർ​ ​നീ​ക്ക​ത്തി​നെ​തി​രെ​ ​താ​ൻ​ ​ന​ട​ത്തി​യ​ ​പോ​രാ​ട്ടം​ ​ഫ​ലം​ ​ക​ണ്ട​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു. 2018​ ​ലാ​ണ് ​പാ​ല​ക്കാ​ട് ​ഏ​ല​പ്പു​ള്ളി​യി​ൽ​ ​പ്ര​തി​വ​ർ​ഷം​ ​അ​ഞ്ച് ​ല​ക്ഷം​ ​ഹെ​ക്ടാ​ ​ലി​റ്റ​ർ​ ​ബി​യ​ർ​ ​ഉ​ൽ​പ്പാ​ദി​ക്കാ​നു​ള്ള​ ​അ​നു​മ​തി​ ​അ​പ്പോ​ളോ​ ​ഡി​സ്റ്റ​ല​റീ​സെ​ന്ന​ ​സ്വ​കാ​ര്യ​ ​ക​മ്പ​നി​ക്ക് ​ന​ൽ​കി​യ​ത്.ഉ​ട​നെ​ ​മ​ദ്യ​ ​ലോ​ബി​യും​ ​സ​ർ​ക്കാ​രും​ ​ത​മ്മി​ലു​ള്ള​ ​ഒ​ത്തു​ക​ളി​യെ​ക്കു​റി​ച്ചു​ള്ള​ ​വി​വ​ര​ങ്ങ​ൾ​ ​ജ​ന​ങ്ങ​ൾ​ക്ക് ​മു​ന്നി​ൽ​ ​താ​ൻ​ ​കൊ​ണ്ടു​വ​ന്നു.​ ​ക​ടു​ത്ത​ ​പ്ര​തി​ഷേ​ധം​ ​സം​സ്ഥാ​ന​ത്ത് ​ഉ​യ​രു​ക​യും​ ​സ​ർ​ക്കാ​രി​ന് ​തി​രു​മാ​ന​ത്തി​ൽ​ ​നി​ന്നും​ ​യു​ടേ​ൺ​ ​അ​ടി​ക്കേ​ണ്ടി​ ​വ​രു​ക​യും​ ​ചെ​യ്തു.​ഒ​രു​ ​പ​ഠ​നം​ ​പോ​ലും​ ​ന​ട​ത്താ​തെ​യാ​ണ് ​ബ്രൂ​വ​റി​ക്ക് ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത്.​ ​തൊ​ട്ട​ടു​ത്ത് ​പ്ളാ​ച്ചി​മ​ട​യി​ൽ​ ​കൊ​ക്കോ​ക്കോ​ള​ക്കെ​തി​രെ​ ​സ​മ​രം​ ​ന​ട​ത്തി​ ​ഫാ​ക്ട​റി​ ​പൂ​ട്ടി​ച്ചെ​ന്ന് ​മേ​നി​ ​ന​ടി​ക്കു​ന്ന​വ​രാ​ണ് ​കു​ടി​വെ​ള്ള​മൂ​റ്റു​ന്ന​ ​ഈ​ ​ബ്രൂ​വ​റി​ക്ക് ​അ​നു​മ​തി​ ​ന​ൽ​കി​യ​തെ​ന്ന് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു..