ബി.ജെ.പിയുടെ നിലപാട് കോടതി ശരിവച്ചു:രാജീവ് ചന്ദ്രശേഖർ

Saturday 20 December 2025 12:04 AM IST

സ്വർണക്കൊള്ളയിൽ കേന്ദ്ര ഏജൻസി അന്വേഷണത്തിന് വഴിതെളിച്ച കൊല്ലം വിജിലൻസ് കോടതിയുടെ ഉത്തരവ് പോരാട്ടത്തിലെ വലിയ വിജയമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ലക്ഷക്കണക്കിന് അയ്യപ്പഭക്തരുടെ വികാരം വ്രണപ്പെടുത്തിയ വൻ കൊള്ളയിൽ സത്യം പുറത്തുവരണമെങ്കിൽ കേന്ദ്ര ഏജൻസിയുടെ സ്വതന്ത്ര അന്വേഷണം വേണമെന്ന ബി.ജെ.പി നിലപാട് കോടതിയും ശരിവെച്ചിരിക്കുകയാണ്.

ഭരണകൂടം തന്നെ കൊള്ളക്കാർക്ക് കുടപിടിക്കുമ്പോൾ ഈ സർക്കാരിന്റെ ഒരു അന്വേഷണത്തിലും ആർക്കും വിശ്വാസമില്ല. പുണ്യക്ഷേത്രത്തെ കൊള്ളയടിക്കുകയും കോടിക്കണക്കിന് ഹിന്ദു വിശ്വാസികളെ വഞ്ചിക്കുകയും ചെയ്ത ഓരോരുത്തരും അഴിയെണ്ണിക്കും വരെ പോരാട്ടം തുടരും.

ഭക്തരുടെ വിയർപ്പിന്റെ ഫലമായി ഉണ്ടായ സ്വർണ്ണത്തിൽ കൈവെച്ചവർ ഓരോരുത്തരും അനുഭവിക്കുക തന്നെ ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ആ​രോ​പ​ണം​ ​ശ​രി​യെ​ന്ന് ​തെ​ളി​ഞ്ഞു​:​ ​വി.​ഡി.​സ​തീ​ശൻ

​ഉ​ന്ന​ത​രു​ടെ​ ​ചോ​ദ്യം​ ​ചെ​യ്യ​ലും​ ​അ​റ​സ്റ്റും​ ​വൈ​കി​പ്പി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​എ​സ്.​ഐ.​ടി​ക്കു​ ​മേ​ൽ​ ​അ​നാ​വ​ശ്യ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യെ​ന്ന​ ​പ്ര​തി​പ​ക്ഷ​ ​ആ​രോ​പ​ണം​ ​അ​ടി​വ​ര​യി​ടു​ന്ന​താ​ണ് ​കോ​ട​തി​യു​ടെ​ ​ഉ​ത്ത​ര​വെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ദേ​വ​സ്വം​ ​ബോ​ർ​ഡി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​അം​ഗ​ങ്ങ​ളെ​ ​അ​റ​സ്റ്റു​ ​ചെ​യ്തി​ല്ലെ​ന്നും​ ​അ​ന്വേ​ഷ​ണം​ ​വ​ൻ​സ്രാ​വു​ക​ളി​ലേ​ക്ക് ​നീ​ങ്ങി​യി​ല്ലെ​ന്നു​മാ​ണ് ​കോ​ട​തി​ ​പ​റ​ഞ്ഞ​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​കാ​ല​ത്ത് ​സി.​പി.​എം​ ​വീ​ണ്ടും​ ​പ്ര​തി​ക്കൂ​ട്ടി​ലാ​കു​മെ​ന്ന് ​മ​ന​സി​ലാ​ക്കി​യാ​ണ് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സ് ​എ​സ്.​ഐ.​ടി​ക്ക് ​മേ​ൽ​ ​സ​മ്മ​ർ​ദ്ദം​ ​ചെ​ലു​ത്തി​യ​ത്.​ അ​ന്ത​ർ​സം​സ്ഥാ​ന​ ​ബ​ന്ധ​മു​ള്ള​ ​കേ​സാ​യ​തി​നാ​ൽ​ ​ഇ.​ഡി​ ​അ​ന്വേ​ഷി​ക്കു​ന്ന​തി​ൽ​ ​കു​ഴ​പ്പ​മി​ല്ല.​ ​പ​ക്ഷേ​ ​രാ​ഷ്ട്രീ​യ​ ​പ്രേ​രി​ത​മാ​യി​ ​അ​ന്വേ​ഷി​ക്ക​രു​ത്.​ ​ഇ​തു​വ​രെ​യു​ള്ള​ ​കേ​സു​ക​ളി​ലെ​ല്ലാം​ ​അ​വ​ർ​ ​സ​ർ​ക്കാ​രി​നെ​ ​സ​ഹാ​യി​ക്കു​ക​യാ​യി​രു​ന്നു.​ ​അ​തു​കൊ​ണ്ടു​ ​ത​ന്നെ​ ​ഇ.​ഡി​യെ​ ​വി​ശ്വാ​സ​മി​ല്ല.​ ​കേ​ര​ള​ത്തി​ൽ​ ​മാ​ത്രം​ ​ഒ​തു​ങ്ങി​ ​നി​ൽ​ക്കു​ന്ന​ ​കേ​സ​ല്ല​ ​ഇ​ത്.

സ്വ​ർ​ണ​ക്കൊ​ള്ള​ ​സ​ർ​ക്കാ​ർ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​:​ ​സ​ണ്ണി​ ​ജോ​സ​ഫ്

ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള്ള​ ​കേ​സി​ൽ​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​നെ​തി​രാ​യ​ ​ഹൈ​ക്കോ​ട​തി​ ​വി​മ​ർ​ശ​നം​ ​സ​ർ​ക്കാ​രി​നെ​ ​പ്ര​തി​ക്കൂ​ട്ടി​ൽ​ ​നി​ർ​ത്തു​ന്ന​താ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​സ​ണ്ണി​ ​ജോ​സ​ഫ് ​പ​റ​ഞ്ഞു.​ ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​നേ​ര​ത്തെ​ ​ത​ന്നെ​ ​അ​തൃ​പ്തി​ ​അ​റി​യി​ച്ചി​രു​ന്നു.​ ​സ്വ​ർ​ണ്ണ​ ​മോ​ഷ​ണ​ക്കേ​സി​ലെ​ ​ഉ​ന്ന​ത​രി​ലേ​ക്ക് ​അ​ന്വേ​ഷ​ണം​ ​ക​ട​ന്നി​ല്ല.​ ​അ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്യാ​നും​ ​പ്ര​തി​ചേ​ർ​ക്കാ​നും​ ​അ​ന്വേ​ഷ​ണം​ ​സം​ഘം​ ​മ​ടി​ക്കു​ന്നു.​ ​സ​ർ​ക്കാ​രി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ ​സം​ര​ക്ഷി​ക്കു​ന്ന​ ​നി​ല​പാ​ടാ​ണ് ​അ​ന്വേ​ഷ​ണ​ ​സം​ഘ​ത്തി​ന്.​ ​സ​മ​യ​പ​രി​ധി​ ​നീ​ട്ടി​ക്കി​ട്ടി​യി​ട്ടും​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​പു​രോ​ഗ​തി​യി​ല്ല.​ ​ഹൈ​ക്കോ​ട​തി​ ​അ​തൃ​പ്തി​ ​രേ​ഖ​പ്പെ​ടു​ത്തി​യ​ത് ​ഗൗ​ര​വ​മു​ള്ള​ ​വി​ഷ​യ​മാ​ണ്. പ്ര​തി​പ​ക്ഷ​ത്തി​ന്റെ​ ​വാ​ദ​ത്തി​നു​ള്ള​ ​അം​ഗീ​കാ​രം​ ​കൂ​ടി​യാ​ണ് ​കോ​ട​തി​യു​ടെ​ ​കൃ​ത്യ​ത​യു​ള്ള​ ​നി​രീ​ക്ഷ​ണം.​ ​ഈ​ ​കേ​സി​ലെ​ ​ക​ള്ള​ക്ക​ളി​ക​ൾ​ ​മ​റ​നീ​ക്കി​ ​പു​റ​ത്ത് ​വ​രു​ക​യാ​ണ്.​ ​സ​ർ​ക്കാ​രി​ന്റെ​ ​നി​യ​ന്ത്ര​ണ​ത്തി​ൽ​ ​ശ​ബ​രി​മ​ല​ ​സ്വ​ർ​ണ്ണ​ക്കൊ​ള​ള​യു​ടെ​ ​അ​ന്വേ​ഷ​ണം​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത് ​ആ​ശാ​സ്യ​ക​ര​മ​ല്ല.