അണ്ടർ 19 ഏഷ്യാകപ്പ് : ഇന്ത്യ-പാക് ഫൈനൽ

Saturday 20 December 2025 12:11 AM IST

ദുബായ് : അണ്ടർ 19 ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടും. ഞായറാഴ്ചയാണ് ഫൈനൽ. ഇന്നലെ രണ്ടാം സെമിയിൽ ഇന്ത്യ ശ്രീലങ്കയെ എട്ടുവിക്കറ്റിന് തോൽപ്പിച്ചു. മഴകാരണം 20 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തിൽ ശ്രീലങ്ക 138/8ലൊതുങ്ങിയപ്പോൾ ഇന്ത്യ 18 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. മലയാളിതാരം ആരോൺ ജോർജും (58*), വിഹാൻ മൽഹോത്രയും (61*) അർദ്ധസെഞ്ച്വറികൾ നേടി. ആരോണാണ് മാൻ ഒഫ് ദ മാച്ച്. ബംഗ്ളാദേശിനെയാണ് സെമിയിൽ പാകിസ്ഥാൻ തോൽപ്പിച്ചത്.