മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
Saturday 20 December 2025 12:44 AM IST
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡിഗാനത്തിന്റെ ലിങ്കുകൾ സമൂഹമാദ്ധ്യമങ്ങളിൽ നിന്നു നീക്കം ചെയ്യണമെന്ന പൊലീസ് നിർദ്ദേശത്തിനെതിരെ പ്രതിപക്ഷ നേതാവ് ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് കത്ത് നൽകി. കോടതിയുടെ നിർദ്ദേശം ഇല്ലാത്ത സാഹചര്യത്തിൽ ഈ ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.