ആനന്ദ ഭവൻ സെൻട്രൽ സ്കൂൾ വാർഷികം
Saturday 20 December 2025 1:03 AM IST
അഞ്ചൽ: അഞ്ചൽ ആനന്ദഭവൻ സെൻട്രൽ സ്കൂൾ വാർഷികം ഇന്ന് നടക്കും. വൈകിട്ട് 3 ന് വാർഷിക സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സ്കൂൾ ചെയർമാൻ അഡ്വ. ജി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യ പ്രഭാഷണം നടത്തും. ഇന്ത്യ മുഴുവൻ നടന്ന് പഠനം നടത്തുന്ന ചിത്രൻ എന്ന സഞ്ചാരി മുഖ്യ അതിഥിയാകും. അഞ്ചൽ അഡ്വ. സോമൻ, റിട്ട. ഐ.ഒ.എഫ്.എസ് അനിൽകുമാർ, ഏരൂർ സൂഭാഷ്, അഡ്വ. ആരോമൽ ഗോപാൽ, ഡോ. ആനന്ദ് എസ്.സഹദേവൻ, ജിജോ പി.ജോർജ്ജ്, രശ്മി ബൈജു, ഡോ. പി. പുഷ്പലത തുടങ്ങിയവർ സംസാരിക്കും.