തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണയും
Saturday 20 December 2025 1:04 AM IST
അഞ്ചൽ: തൊഴിലുറപ്പ് പദ്ധതിയെ കേന്ദ്ര സർക്കാർ തകർക്കുന്നുവെന്ന് ആരോപിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ ഇന്ന് സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും മാർച്ചും ധർണയും നടക്കുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് കെ. അനിമോൻ, സെക്രട്ടറി അഡ്വ.എസ്. വേണുഗോപാൽ എന്നിവർ അറിയിച്ചു. പദ്ധതിയെ തകർക്കുന്ന കേന്ദ്ര ബില്ലിനെതിരെ ശക്തമായ ചെറുത്ത് നിൽപ്പ് ഉയർന്നു വരേണ്ടേതുണ്ട്. നിലവിലുളള നിയമത്തിൽ നൂറ് തൊഴിൽ ദിനങ്ങൾക്ക് പുറമേ എത്ര തൊഴിൽ ദിനങ്ങൾ വേണമെങ്കിലും നൽകാമെന്ന് വ്യവസ്ഥയുള്ളപ്പോൾ പുതിയ ബില്ലിൽ 125 തൊഴിൽ ദിനങ്ങൾ നൽകുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണെന്നും നേതാക്കൾ പറഞ്ഞു.