ലീഗൽ മെട്രോളജി​ പരി​ശോധന

Saturday 20 December 2025 1:07 AM IST

കൊല്ലം: അളവുതൂക്കം ഉറപ്പാക്കാൻ ജില്ലയിൽ 24 വരെ പരി​ശോധന നടത്തുമെന്ന് ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. എല്ലാ ദിവസവും സ്​ക്വാഡുകൾ ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തും. മുദ്ര പതിക്കാത്ത അളവ് തൂക്ക ഉപകരണങ്ങളുടെ ഉപയോഗം, അളവിലും തൂക്കത്തിലും കുറച്ചുള്ള വില്പന, പായ്ക്കറ്റുകളിൽ മതിയായ രേഖപ്പെടുത്തലുകൾ ഇല്ലാതെയുള്ള വില്പന, എം.ആർ.പിയേക്കാൾ അധിക വില ഈടാക്കൽ, വില തിരുത്തൽ എന്നി​വ നടപടി സ്വീകരിക്കും. പരാതികൾ അറിയിക്കാവുന്ന നമ്പറുകൾ: ഡെപ്യൂട്ടി കൺട്രോളർ (ജനറൽ)​ 8281698021, ഫ്‌​ളയിംഗ് സ്​ക്വാഡ്: ​8281698028, അസിസ്റ്റന്റ് കൺട്രോളർ, കൊല്ലം: ​8281698022, ഇൻസ്‌​പെക്ടർ സർക്കിൾ 2: ​8281698023, ഇൻസ്‌​പെക്ടർ​ കുന്നത്തൂർ​: 8281698024, കരുനാഗപ്പള്ളി​: 8281698025, കൊട്ടാരക്കര: 8281698026, പുനലൂർ: 8281698027, പത്തനാപുരം: 9400064082, കൺട്രോൾ റൂം: 0474 2745631.