മുണ്ടയ്ക്കൽ റസി​. അസോ. ക്രിസ്മസ് കരോൾ

Saturday 20 December 2025 1:12 AM IST

കൊല്ലം: മുണ്ടയ്ക്കൽ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് കരോൾ നാളെ നടക്കും. വൈകി​ട്ട് 5.30 ന് ചാപ്റ്റർ കോളേജ് അങ്കണത്തിൽ അസോസിയേഷൻ പ്രസിഡന്റ്‌ ടി. മോഹനൻ ഉദ്ഘാടനം ചെയ്യുന്ന കരോൾ സംഘത്തിൽ നിരവധി സാന്തക്ലോസുകളും ടാബ്ലോയും അസോസിയേഷൻ അംഗങ്ങളും അണിനിരക്കും. എസ്.എൻ കോളേജ് ജംഗ്ഷൻ, തുമ്പറ മാർക്കറ്റ്, തങ്കപ്പൻ സ്റ്റോഴ്സ് ജംഗ്ഷൻ, ജോസ് ആർട്സ് ജംഗ്ഷൻ വഴി ചാപ്റ്റർ കോളേജിൽ സമാപിക്കും. സെക്രട്ടറി പി. പ്രമോദ്, വൈസ് പ്രസിഡന്റ്‌ ജേക്കബ് എസ്.മുണ്ടപ്പുളം, ട്രഷറർ എസ്.ആർ. ദിലി, നിക്സൺ ജോർജ് തുടങ്ങിയവർ കരോളിന് നേതൃത്വം നൽകും.