കൊല്ലം ഫ്ളവർ ഷോ ഇന്നു മുതൽ
കൊല്ലം: ആശ്രാമം മൈതാനത്ത് കൊല്ലം ഫ്ളവർ ഷോ ഇന്നു മുതൽ ജനുവരി 4 വരെ നടക്കും. പുഷ്പോത്സവം. സിലേഷ്യ, സാൽവിയ, സിനിയ ആസ്റ്റർ ഡാലിയ, ആന്തൂറിയം, ഓർക്കിഡ്, ബോഗെയ്ൻ വില്ല തുടങ്ങി രണ്ടായിരത്തിലധികം റോസാപ്പൂക്കൾ ഉൾപ്പെടെ മേളയിലുണ്ട്. 15,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് സജ്ജീകരണം. പുഷ്പങ്ങൾ കൊണ്ടുള്ള രൂപങ്ങൾ, സെൽഫി സ്പോട്ടുകൾ, ഫ്ളോട്ടിംഗ് ഗാർഡൻ, വാട്ടർ ഫൗണ്ടനുകൾ, വിദേശയിനം പാമ്പുകൾ, പക്ഷി മൃഗാദികൾ, ഭക്ഷ്യമേള, കാർഷിക ഉത്പന്ന പ്രദർശനം എന്നിവയുമുണ്ട്. വൈകുന്നേരങ്ങളിൽ സാംസ്കാരിക കലാ പരിപാടികളും നടക്കും. ഇന്നു വൈകിട്ട് 6ന് മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. മന്ത്രി ജെ.ചിഞ്ചുറാണി പ്രദർശന നഗരി ഉദ്ഘാടനം ചെയ്യും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, എം.നൗഷാദ് എം.എൽ.എ, എ.കെ. ഹഫീസ്, എക്സ്.ഏണസ്റ്റ്, എസ്.ഗോപകുമാർ, ബിന്ദു കൃഷ്ണ, കുരുവിള ജോസഫ് എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഫ്ളവർഷോ ചെയർമാൻ എക്സ്.ഏണസ്റ്റ്, ആർ.പ്രകാശൻ പിള്ള, പട്ടത്തുവിള വിനോദ്, എം.എം.ആസാദ്, നേതാജി.ബി.രാജേന്ദ്രൻ, എൻ.ബിനോജ്, അജിത്ത് മുത്തോടം, ജാജിമോൾ, ബീന ജോർജ്, സുരേഷ് സിദ്ധാർത്ഥ, ഷീബ റോയ്സൺ, തേവള്ളി പ്രദീപ്, ഷിബു റാവുത്തർ എന്നിവർ പങ്കെടുത്തു.