ശിവഗിരി തീർത്ഥാടന ഘോഷയാത്ര 31 ന്

Saturday 20 December 2025 1:38 AM IST

തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന ഘോഷയാത്ര ഡിസംബർ 31ന് നടക്കും. പുലർച്ചെ അഞ്ചരയ്ക്ക് മഹാസമാധിയിൽ നിന്നും തിരിച്ച് മൈതാനം, റെൽവേസ്റ്റേഷൻ വഴി തിരികെ മഹാസമാധിയിലെത്തിച്ചേരും. സ്വാമി സച്ചിദാനന്ദ തീർത്ഥാടന സന്ദേശം നൽകും. 9.30 ന് തീർത്ഥാടക സമ്മേളന ഉദ്ഘാടന ചടങ്ങിൽ സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. കർണ്ണാടക മുഖ്യമന്ത്രി സിദ്ധാരാമയ്യ വിശിഷ്ടാതിഥിയും മന്ത്രി വി.എൻ. വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളുമായിരിക്കും.

ഉച്ചയ്ക്ക് 12 ന് കൃഷി, കച്ചവടം, കൈത്തൊഴിൽ വിഷയത്തിൽ സമ്മേളനം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ധ്യക്ഷത വഹിക്കും. 2.30 ന് 'ഭാവി ലോകത്തിന്റെ പ്രത്യാശയും സങ്കീർണ്ണതയും' സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ മുഖ്യാതിഥിയാകും. 5 ന് മാദ്ധ്യമ സമ്മേളനം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. മാത്യു കുഴൽനാടൻ എം.എൽ.എ അദ്ധ്യക്ഷനാകും. എ.എ. റഹീം എം.പി മുഖ്യപ്രഭാഷണം നടത്തും.

ജനുവരി ഒന്നിന് രാവിലെ 10 ന് 'തീർത്ഥാടന ലക്ഷ്യം സംഘടന"വിഷയം പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും. കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ അദ്ധ്യക്ഷത വഹിക്കും. ശശി തരൂർ എം.പി മുഖ്യ പ്രഭാഷണം നടത്തും.11 ന് ശ്രീനാരായണ പ്രസ്ഥാന സംഗമം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി മുഖ്യാതിഥിയായിരിക്കും. 2 ന് തമിഴ് കന്നട ശ്രീനാരായണ സംഗമം തമിഴ്നാട് ക്ഷീരവികസന മന്ത്രി ടി. മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. ചെന്നൈ ശ്രീനാരായണ സേവാമന്ദിരം സെക്രട്ടറി സ്വാമി ചൈതന്യാനന്ദ അദ്ധ്യക്ഷത വഹിക്കും 2.30 ന് സാഹിത്യ സമ്മേളനം എം.മുകുന്ദൻ ഉദ്ഘാടനം ചെയ്യും. കെ.പി. രാമനുണ്ണി അദ്ധ്യക്ഷതവഹിക്കും.വൈകിട്ട് 5 ന് സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘടാനം ചെയ്യും. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനും, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യാതിഥിയുമാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, ജി. മോഹൻദാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.