കൗണ്ടറുകളിലൂടെ ഉത്തരം മുട്ടിച്ച ശ്രീനി; ഇങ്ങനെ രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാനാണെന്ന് പറഞ്ഞ സ്ത്രീയ്ക്ക് നടൻ നൽകിയ മറുപടി

Saturday 20 December 2025 10:10 AM IST

സിനിമകളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്‌തിരുന്ന സകലകലാ വല്ലഭനായിരുന്നു ശ്രീനിവാസൻ. കൗണ്ടറുകളടിക്കുന്ന കാര്യത്തിലും അദ്ദേഹത്തെ കടത്തിവെട്ടാൻ സാധിക്കുന്ന അധികം പേർ കാണില്ല.

ഇത്തരം കൗണ്ടറുകളും തമാശകളുമൊക്കെ സിനിമകളിൽ മാത്രം ഒതുങ്ങിനിന്നില്ല. ശ്രീനിവാസന്റെ രണ്ട് മക്കളും അച്ഛനെ പോലെ സിനിമയിൽ മികവ് തെളിയിച്ചവരാണ്. ഇങ്ങനെ രണ്ട് മക്കളെ ലഭിച്ചതിൽ നിങ്ങൾ ഭാഗ്യവാനാണെന്ന് ഒരു സ്ത്രീ ശ്രീനിവാസനോട് പറഞ്ഞിരുന്നു. അന്ന് അവർക്ക് നൽകിയ മറുപടിയെക്കുറിച്ച് നടൻ വെളിപ്പെടുത്തുകയുണ്ടായി.

'ആശുപത്രിയിൽ പോയപ്പോൾ ഒരു സ്ത്രീ പറഞ്ഞു. ഇതുപോലെയുള്ള രണ്ട് മക്കളെ കിട്ടിയ നിങ്ങൾ ഭാഗ്യവാന്മാരാണെന്ന്. പക്ഷേ അപ്പോൾ ഞാൻ അവരോട് പറഞ്ഞു. ഞങ്ങളെ പോലെ നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ അവരാണ് ഭാഗ്യവാന്മാരെന്ന്. ധ്യാൻ കൃഷി ചെയ്യാൻ കുറെ കാര്യങ്ങൾ പഠിച്ചു. നല്ലകാര്യമാണ്. സ്വന്തമായി കൃഷി ചെയ്ത് ഭക്ഷണം കഴിച്ചാൽ അതിന്റെ മാനസിക ആരോഗ്യ ഗുണങ്ങൾ നല്ലതായിരിക്കും. മിക്ക രോഗങ്ങൾക്കും കാരണം നല്ല ഭക്ഷണം കഴിക്കാത്തതാണ്'- എന്നായിരുന്നു അന്ന് ശ്രീനിവാസൻ പറഞ്ഞത്.