വീട്ടുപരിസരത്ത് സ്ഥിരമായി ചേരയെ കാണുന്നുണ്ടോ; ഇതിനുപിന്നിലെ കാരണം അറിഞ്ഞാൽ സന്തോഷം തോന്നും

Saturday 20 December 2025 3:39 PM IST

തിരുവനന്തപുരം ജില്ലയിലെ കോലിയക്കോടിന് അടുത്തുള്ള വീട്ടിലാണ് സംഭവം. വീട്ടുടമ നോക്കുമ്പോൾ കണ്ടത് പൈപ്പിനകത്ത് ഒരു മൂർഖൻ പാമ്പ് കയറുന്നതാണ്. ഉടൻ തന്നെ പൈപ്പിന്റെ രണ്ട് വശങ്ങളും അടച്ചതിന് ശേഷം വാവ സുരേഷിനെ വിളിച്ചു.

സ്ഥലത്ത് എത്തിയ വാവ പൈപ്പിനകത്ത് ഇരുന്ന മൂർഖനെ കണ്ടു. പൈപ്പിനകത്ത് പത്തി വിടർത്തി ഇരിക്കുന്ന മൂർഖനെ കാണാൻ നല്ല രസം. ഇതിനിടയിൽ അടുത്തടുത്തായി രണ്ട് കോളുകൾ എത്തി. പാരിപ്പള്ളിക്കടുത്ത് ചെടികൾ വളർത്തുന്ന നഴ്സ്റിയിലെ പണിക്കാർ ടാങ്ക് എടുക്കുന്നതിനിടെ വലിയ കരിമൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് ആദ്യം വിളിച്ചത്. കിട്ടയതാകട്ടെ ചേരയേയും. ഇതിന്റെ കണ്ണ് നീല കളറാണ്.

പടം പൊഴിക്കാനാകുമ്പോൾ എല്ലാ പാമ്പുകളുടെയും കണ്ണ് നീലക്കളറാകുമെന്നതാണ്‌ പ്രത്യേകതയെന്ന്‌ വാവ പറഞ്ഞു. 'സ്ഥിരം ചേരയെ കാണുന്നുണ്ടെങ്കിൽ ധൈര്യമായി നിങ്ങൾക്ക് ഓടി നടക്കാം. കാരണം മൂർഖൻ പാമ്പിന്റെ സാന്നിദ്ധ്യം ഇവിടെ ഇല്ല എന്നതാണ്. മൂർഖൻ വരുമ്പോൾ ചേര ഇവിടംവിട്ടുപോകും. ചേരയെ കൊന്നുതിന്നുന്ന സാധനമാണ് മൂർഖൻ.'- വാവ സുരേഷ് പറഞ്ഞു.

രണ്ടാമത്തേത് വീടിന് പിറകിലെ കിണറിനോട് ചേർന്ന് കല്ലുകൾക്ക് അടിയിൽ ഒരു മൂർഖൻ പാമ്പ് ഇരിക്കുന്നു. കാണുക പൈപ്പിനകത്തും, ടാങ്കിനടിയിലും, കല്ലിനടിയിലും നിന്നും മൂന്ന് പാമ്പുകളെ പിടികൂടിയ വിശേഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.