ഇതുപോലൊരു ക്രിസ്‌മസ് ട്രീ മറ്റൊരിടത്തും കാണില്ല, ആഘോഷങ്ങളും വ്യത്യസ്തം

Saturday 20 December 2025 4:43 PM IST

കോട്ടയം: പുസ്‌തകങ്ങൾ അടുക്കി ഒരുക്കിയ ക്രിസ്‌മസ് ട്രീ കൗതുകമായി. കോട്ടയത്തു കുട്ടികൾക്കു മാത്രമായുള്ള ലൈബ്രറിയിലാണ് സാധാരണ ക്രിസ്മസ് ട്രീക്കും പുൽക്കുടിലിനും പകരം പുസ്തകങ്ങൾ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർബാലഭവനിലെ നൂറിലേറെ പുസ്തകങ്ങൾ ഉപയോഗിച്ചുള്ള വേറിട്ട 'പുസ്ക ട്രീ ' ലൈബ്രറി ജീവനക്കാരായ ദേവ, ഗീതു എന്നിവർ ചേർന്നാണ് ഒരുക്കിയത്. കുട്ടികളുടെ ലൈബ്രറി എക്സികൂട്ടീവ് ഡയറക്ടർ വി.ജയകുമാർ നേതൃത്വം നൽകി.