പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ ഗ്ലാസ് ധരിച്ച് പ്രവേശിച്ചു; ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ

Saturday 20 December 2025 4:55 PM IST

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റ ഗ്ലാസ് ധരിച്ചെത്തിയ ശ്രീലങ്കൻ സ്വദേശി അറസ്റ്റിൽ. ഇയാളെ ഫോർട്ട് സ്‌റ്റേഷനിൽ എത്തിച്ചെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പ് ക്യാമറയുള്ള കണ്ണടയുമായി കയറിയ ഗുജറാത്ത് സ്വദേശിയും അറസ്റ്റിലായിരുന്നു. കണ്ണടയിൽ ലൈറ്റ് മിന്നുന്നത് കണ്ടതോടെ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് ക്യാമറ ശ്രദ്ധയിൽപ്പെട്ടത്. സ്മാർട്ട് ഗ്ലാസാണ് വയോധികൻ ഉപയോഗിച്ചത്. ക്ഷേത്രത്തിനകത്തെ ചില ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു.