അങ്കണവാടി റോഡ് തുറന്നു

Saturday 20 December 2025 5:15 PM IST

കാലടി: കാലടി പഞ്ചായത്തിലെ 6-ാം വാർഡ് യോർദ്ധനാപുരത്ത് പുതിയതായി നിർമ്മാണം പൂർത്തീകരിച്ച അങ്കണവാടി റോഡിന്റെ ഉദ്ഘാടനം റോജി എം.ജോൺ എം.എൽ.എ നിർവഹിച്ചു. ഷൈജൻ തോട്ടപ്പിള്ളി അദ്ധ്യക്ഷനായി. ബിനോയ് കൂരൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ജോയ് പോൾ, കോൺഗ്രസ് കാലടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെന്നി പാപ്പച്ചൻ, ബിനു പാറക്ക തുടങ്ങിയവർ പങ്കെടുത്തു.