ഒടുവിൽ സദ്ബുദ്ധി തോന്നിയതാകാം

Friday 11 October 2019 12:00 AM IST
അടൂർ ഗോപാലകൃഷ്‌ണൻ,​ രേവതി

ആ​ൾ​ക്കൂ​ട്ട​ക്കൊ​ല​യി​ലും​ ​വ​ർ​ദ്ധി​ച്ചു​ ​വ​രു​ന്ന​ ​അ​സ​ഹി​ഷ്‌​ണു​ത​യി​ലും​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​ധാ​ന​മ​ന്ത്രി​ക്ക് ​ക​ത്തെ​ഴു​തി​യ​ ​വി​ഖ്യാത​രാ​യ​ ​ച​ല​ച്ചി​ത്ര​ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും​ ​സാ​ഹി​ത്യ​-​സാം​സ്‌​കാ​രി​ക​ ​നാ​യ​ക​ർ​ക്കു​മെ​തി​രെ​ ​രാ​ജ്യ​ദ്റോ​ഹ​ക്കു​റ്റം​ ​ചു​മ​ത്തി​ ​കേ​സെ​ടു​ക്കാ​നു​ള്ള​ ​തീ​രു​മാ​നം​ ​ബീ​ഹാ​ർ​ ​സ​ർ​ക്കാ​ർ​ ​പി​ൻ​വ​ലി​ച്ച​ത് ​വൈ​കി​യു​ദി​ച്ച​ ​വി​വേ​കം​ ​കൊ​ണ്ടോ,​രാ​ജ്യ​വ്യാ​പ​ക​മാ​യി​ ​ഉ​യ​ർ​ന്ന​ ​പ്ര​തി​ഷേ​ധ​ത്തി​ന്റെ​ ​ഫ​ല​മാ​യി​ട്ടോ​ ​ആ​കാം

.​ ​
കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​റി​ഞ്ഞു​കൊ​ണ്ട​ല്ല​ ​ഇ​ങ്ങ​നെ​ ​ഒ​രു​ ​ദേ​ശ​വി​രു​ദ്ധ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​തെ​ന്ന് ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​തൊ​രു​ ​ടെ​സ്റ്റ് ​ഡോ​സാ​ണ്.​ ത​ങ്ങ​ളു​ടെ​ ​വ​രു​തി​യി​ൽ​ ​വ​രാ​ത്ത​വ​രെ​ ​അ​വ​ർ​ ​എ​ത്ര​ ​വ​ലി​യ​ ​വ്യ​ക്തി​ത്വ​ങ്ങ​ളാ​യാ​ലും​ ​നി​ല​യ്‌​ക്കു​ ​നി​റു​ത്തു​ക​ ​എ​ന്ന​ ​ത​ന്ത്ര​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വേ​ണം​ ​ഇ​തി​നെ​ ​കാ​ണാ​ൻ.​ ​ഇ​നി​ ​തു​റ​ന്നു​ ​പ്ര​തി​ക​രി​ക്കാ​നി​രി​ക്കു​ന്ന​വ​രെ​ ​ഒ​ന്നു​ ​ഭ​യ​പ്പെ​ടു​ത്തു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​വും​ ​ഇ​തി​നു​ ​പി​ന്നി​ലു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഇ​ത് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​യ​ശ​സ് ​ത​ന്നെ​ ​ന​ഷ്‌​ട​പ്പെ​ടു​ത്തു​ന്ന​ ​ന​ട​പ​ടി​യാ​യി​പ്പോ​യി​ ​എ​ന്ന് ​ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​വ​ർ​ ​ഓ​ർ​ക്കു​ന്ന​ത് ​ന​ന്നാ​യി​രി​ക്കും.​ ​ഒ​രു​പ​ക്ഷെ​ ​അ​വ​ർ​ ​അ​റി​‌​ഞ്ഞു​ ​കൊ​ണ്ട​ല്ലെ​ങ്കി​ലും.


എം.​ഡി.​മോ​ഹ​ൻ​ദാ​സ് , വ​ക്കം
ഫോ​ൺ​:94470​ 67877