പ്രതിഷേധ പ്രകടനം
Sunday 21 December 2025 12:54 AM IST
വണ്ടൂർ : തൊഴിലുറപ്പ് പദ്ധതിക്ക് നൽകിയ ഗാന്ധിജിയുടെ പേര് മാറ്റുകയും നൽകിയിരുന്ന തുക വെട്ടികുറക്കുകയും വിഹിതം സംസ്ഥാനങ്ങൾക്ക് ചുമലിൽ അടിച്ചേൽപ്പിക്കുകയും ചെയ്ത കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം വണ്ടൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്നു നടന്ന യോഗം ഏരിയാ കമ്മിറ്റി അംഗം അഡ്വ. അനിൽ നിരവിൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം സി. ജയപ്രകാശ് അദ്ധ്യക്ഷനായി. വാണിയമ്പലം ലോക്കൽ സെക്രട്ടറി ടി.പി. ഇബ്രാഹിം, വണ്ടൂർ ലോക്കൽ സെക്രട്ടറി പി. അരുൺ, കെ.ടി. മുഹമ്മദാലി എന്നിവർ സംസാരിച്ചു.