ക്രിസ്മസ് ആഘോഷവുമായി വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത്
Sunday 21 December 2025 12:01 AM IST
വണ്ടൂർ : ക്രിസ്മസ് ആഘോഷവുമായി വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അവസാന ബോർഡ് യോഗം . ബ്ലോക്ക് പ്രസിഡന്റ് വി.കെ. അസ്‌കർ കേക്ക് മുറിച്ചു. വാർഷിക പദ്ധതി അവലോകനം മാത്രമാണ് ഇന്നലെ നടന്നത്. ഭരണസമിതിയിലെ എല്ലാ ജനപ്രതിനിധികളും അവരുടെ അനുഭവങ്ങൾ പങ്കുവച്ചു. നിലവിലെ ഭരണസമിതിയിൽ യു.ഡി.എഫിന് 12ഉം എൽ.ഡി.എഫിന് മൂന്നും സീറ്റുകളാണുള്ളത്.
വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ 10ന് നടക്കും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. അജിത കുതിരാടത്ത്, പി. അമൃത, യു.കെ മഞ്ജുഷ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സാദ്ധ്യതാ ലിസ്റ്റിലുള്ളത്.