ബാസ്‌കറ്റ്‌ബാൾ ക്യാമ്പയിന് തുടക്കം

Sunday 21 December 2025 12:26 AM IST
ബാസ്‌കറ്റ്‌ബാൾ

കൊച്ചി: ലോക ബാസ്‌കറ്റ്‌ബാൾ ദിനമായ ഇന്ന് ഒരു മാസം നീളുന്ന സംസ്ഥാനതല ബാസ്‌കറ്റ്‌ബാൾ ക്യാമ്പയിന് തുടക്കമാകും. സ്റ്റാർട്ടിംഗ് ഫൈവ് സ്‌പോർട്‌സ് മാനേജ്‌മെന്റും കേരള ബാസ്‌ക്കറ്റ് ബാൾ അസോസിയേഷനും എ.ബി.സി ഫിറ്റ്‌നെസ് ഫസ്റ്റുമായി ചേർന്നാണ് ബാസ്‌ക്കറ്റ്ബാൾ ലീഗിന്റെ ഭാഗമായുള്ള ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കേരളത്തിലെ ഗ്രാസ്‌റൂട്ട് തലത്തിലുള്ള ബാസ്‌കറ്റ്‌ബാൾ പങ്കാളിത്തം ശക്തിപ്പെടുത്തുക, കളിമികവുള്ള താരങ്ങളെ കണ്ടെത്തുക, സംസ്ഥാനത്തെ ബാസ്‌കറ്റ്‌ബാൾ കോർട്ടുകളുടെ പാരമ്പര്യവും നിലവാരവും രേഖപ്പെടുത്തുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. മുൻ അന്തർദേശീയ താരങ്ങൾ, കേരള വനിതാ ബാസ്‌കറ്റ്‌ബാൾ ടീം അംഗങ്ങൾ, കോച്ചുമാർ, സമൂഹ പ്രതിനിധികൾ എന്നിവർ ഈ ക്യാമ്പയിന്റെ ഭാഗമായി പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.