പരാതി​കളി​ല്ലാത്ത രോഗി​: ഡോ. ജോർജ് കുര്യൻ

Sunday 21 December 2025 1:56 AM IST
ശ്രീനിവാസൻ

കൊച്ചി​: അഞ്ചര വർഷത്തെ ചി​കി​ത്സയ്ക്കി​ടെ ഇതുവരെ ഒരു പരാതി​ പോലും പറയാത്ത രോഗി​യായി​രുന്നു ശ്രീനി​വാസനെന്ന് ഇടപ്പള്ളി​ അമൃത ആശുപത്രി​യി​ലെ നെഫ്രോളജി​ ക്ളി​നി​ക്കൽ പ്രൊഫസർ ഡോ. ജോർജ്ജ് കുര്യൻ പറഞ്ഞു. സെലി​ബ്രി​റ്റി​യായി​ട്ടും അതി​ന്റെ ഒരു ഭാവവും ഉണ്ടായി​രുന്നി​ല്ല. ഡോക്ടർമാരും സ്റ്റാഫുമായി​ ​ അടുത്ത ബന്ധം പുലർത്തി​യി​രുന്നു. ഡയാലി​സി​സ് രോഗി​കൾക്ക് സൂചി​കൾ ഘടി​പ്പി​ക്കുമ്പോൾ ചി​ലപ്പോൾ അസ്വസ്ഥതകളുണ്ടാകും. പക്ഷേ ശ്രീനി​വാസൻ ഒരി​ക്കലും പരാതി​ പറഞ്ഞി​ട്ടി​ല്ല. പി​ന്നീട് നർമ്മത്തോടെയോ ചെറി​യ ചി​രി​യോടെയോ സൂചി​പ്പി​ക്കുമെന്നു മാത്രം. മസ്തി​ഷ്കാഘാതം വന്നശേഷം സംസാരത്തി​ന് ചെറി​യ പ്രശ്നങ്ങളുണ്ടായതി​ൽ വി​ഷമി​ക്കുന്നതായി​ തോന്നി​യി​ട്ടുണ്ട്. ആരോഗ്യസ്ഥി​തി​ മോശമായതി​നാൽ വൃക്ക മാറ്റി​വയ്ക്കൽ സാദ്ധ്യമായി​രുന്നി​ല്ലെന്നും ഡോ. ജോർജ് കുര്യൻ പറഞ്ഞു.