വൃദ്ധദമ്പതികൾ രക്ഷാകേന്ദ്രങ്ങളിൽ

Sunday 21 December 2025 1:07 AM IST
ശിവനെ മുളന്തുരുത്തി ബേത് ലഹേം ജെറിയാട്രിക് സെന്ററിലേക്ക് മാറ്റുന്നു

പറവൂർ: അവശനിലയിലായ വൃദ്ധ ദമ്പതികളിൽ ഒരാളെ ആശുപത്രിയിലേക്കും മറ്റൊരാളെ അഭയകേന്ദ്രത്തിലേക്കും മാറ്റി. ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂർ തെക്ക് വാർഡിൽ വാടകക്ക് താമസിച്ചിരുന്ന ചൗക്കപറമ്പിൽ ശിവൻ (71), ഭാര്യ സെലിൻ (67) എന്നിവരെയാണ് മാറ്റിയത്. മക്കളില്ലാത്ത ഇവർ മൂന്ന് വർഷത്തോളമായി പൗരസമിതി റോഡിന് സമീപം വാടകക്ക് താമസിച്ച് വരുകയായിരുന്നു. സെലിന് ന്യൂമോണിയ ബാധിച്ചതോടെ ശിവന്റെ ശുശ്രൂഷ താളംതെറ്റി. ഇതോടെ നിയുക്ത വാർഡ് മെമ്പർ സിംല അൻസാറിന്റെ നേതൃത്വത്തിൽ സെലിനെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ശിവനെ മുളന്തുരുത്തി ബേത് ലഹേം ജെറിയാട്രിക് സെന്ററിലേക്ക് മാറ്റി. അനസ് നീണ്ടൂർ, സാനി, ആൻറണി ജോയ് എന്നിവർ നേതൃത്വം നൽകി.