ഫോർട്ടിയസ് ഉദ്ഘാടനം

Sunday 21 December 2025 12:23 AM IST

മുണ്ടൂർ: യുവക്ഷേത്ര കോളേജ് ആന്വൽ സ്‌പോർട്ട്സ് മീറ്റ് ഫോർട്ടിയസ് 2025 ഇന്ത്യൻ ഇന്റർനാഷണൽ അത് ലറ്റ് എം.ഡി.താര ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ടോമി ആന്റണി അദ്ധ്യക്ഷനായി. ഡയറക്ടർ റവ.ഡോ മാത്യൂ ജോർജ്ജ് വാഴയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ റവ.ഡോ ജോസഫ് ഓലിക്കൽ കൂനൽ, റവ.ഫാ ഷൈജു പരിയത്ത്, ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗം മേധാവി രോഹിത് എം യൂണിയൻ ചെയർമാൻ അജയ് എന്നിവർ ആശംസകളർപ്പിച്ചു. അസി. ഡയറക്ടറും ട്രെയിനിംഗ് ആൻഡ് പ്ലേസ്‌മെന്റ് ഓഫീസറുമായ റവ.ഡോ ലിനോ സ്റ്റീഫൻഇമ്മട്ടി സ്വാഗതവും ജനറൽ ക്യാപ്റ്റൻ ശ്രീരാഗ് നന്ദിയും പറഞ്ഞു.