ക്യാമ്പയിൻ ആരംഭിച്ചു
Sunday 21 December 2025 12:36 AM IST
പത്തനംതിട്ട : കുളമ്പുരോഗ, ചർമ്മ മുഴരോഗ നിയന്ത്രണ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ ആരംഭിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എസ്.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്റർ ഡോ.ഡെന്നിസ് തോമസ്, ജില്ലാ മൃഗസംരക്ഷണവകുപ്പ് പബ്ലിക് റിലേഷൻ ഓഫീസർ ഡോ.എബി കെ.എബ്രഹാം, വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കേന്ദ്രസംസ്ഥാന സർക്കാർ സംയോജിതമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. വാക്സിനേഷൻ സ്‌ക്വാഡ് ക്ഷീരകർഷകരുടെ വീട്ടിലെത്തി പശു, എരുമ, കിടാവ് എന്നിവയ്ക്ക് സൗജന്യ കുത്തിവയ്പ്പ് നൽകും.