പ്രഭാഷണവും അവാർഡ് ദാനവും

Sunday 21 December 2025 12:48 AM IST

പത്തനംതിട്ട : ജില്ലാ ബാർ അസോസയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ അഡ്വക്കേറ്റ് ജി.എം.ഇടിക്കുള അനുസ്മരണ പ്രഭാഷണവും മൂട്ട് കോർട്ട് വിജയികൾക്കുള്ള അവാർഡ് ദാനവും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർവഹിച്ചു. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എൻ.ഹരികുമാർ, പത്തനംതിട്ട ജില്ലാ ബാർ അസോസയേഷൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ.ജയവർമ്മ, ജില്ലാ ബാർ അസോസയേഷൻ സെക്രട്ടറി ഡെനി ജോർജ്, ജില്ലാ ബാർ അസോസയേഷൻ ട്രഷറർ അഡ്വക്കേറ്റ് ഷൈനി ജോർജ് എന്നിവർ പങ്കെടുത്തു.