ഗുരുവന്ദനം പരിപാടി
Sunday 21 December 2025 12:10 AM IST
തിരുവല്ല : മതിൽഭാഗം ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ സംഘടിപ്പിച്ച സത്രസ്മൃതി സപ്താഹയജ്ഞത്തിന്റെ ഭാഗമായി നടന്ന ഗുരുവന്ദന പരിപാടി ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ഗുരുഭാവത്തിൽ അറിവ് പകർന്നു നൽകുന്ന ആദ്യഗുരുക്കൾ അമ്മമാരാണെന്നും അമ്മയുടെ കാൽപ്പാദങ്ങളിലാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന് മനുഷ്യർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ദേശീയ അവാർഡ് ജേതാക്കളായ അദ്ധ്യാപകൻ കെ.എം.മാത്യുവിനെയും പി.പി.സരോജിനിയമ്മയെയും ആദരിച്ചു. സ്വാമി ഉദിത് ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. യജ്ഞനിർവ്വഹണ സമിതി ചെയർമാൻ ആർ.ജയകുമാർ, കൺവീനർ കൃഷ്ണകുമാർ പാട്ടത്തിൽ, ശ്രീകുമാർ കൊങ്ങരേട്ട്, ശ്രീകുമാർ ശ്രീപദ്മം എന്നിവർ പ്രസംഗിച്ചു.