സ്കൂൾ വാർഷികം

Sunday 21 December 2025 12:13 AM IST

പന്തളം: പന്തളം എമിനൻസ് പബ്ലിക് സ്‌കൂളിന്റെ 32-ാമത് വാർഷികാഘോഷവും ഫുഡ്‌മേളയും ക്രിസ്മസ് ആഘോഷവും 23 ന് രാവിലെ 9.30 മുതൽ നടക്കും.ചെയർമാൻ പി.എം. ജോസ് അദ്ധ്യക്ഷത വഹിക്കും. ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കലാപരിപാടികൾ നഗരസഭ സെക്രട്ടറി ഇ.ബി. അനിതയും, ഫുഡ് മേള കുളനടഗ്രാമ പഞ്ചായത്ത് മെമ്പർ ജി. രഘുനാഥും ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി.എം. ജോസ്, പ്രിൻസിപ്പൽ ഡോ.അനി മേത്തൻ, അദ്ധ്യാപകരായ ആർ. ബിന്ദു, ഏ . ശ്രീലേഖ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു .