ക്രിസ്മസ് ന്യൂ ഇയർ ഫെയർ
Sunday 21 December 2025 12:18 AM IST
പത്തനംതിട്ട : സപ്ലൈകോ ക്രിസ്മസ് ന്യൂ ഇയർ ഫെയർ ഉദ്ഘാടനം നാളെ ന് രാവിലെ 11.30ന് മന്ത്രി വീണാ ജോർജ് പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ നിർവഹിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷതവഹിക്കും. ആന്റോ ആന്റണി എം.പി ആദ്യ വിൽപന നടത്തും. പത്തനംതിട്ട മുൻസിപ്പൽ കാര്യാലയത്തിന് എതിർവശത്തുള്ള റോസ് മൗണ്ട് ഓഡിറ്റോറിയത്തിൽ ഡിസംബർ 22 മുതൽ 2026 ജനുവരി ഒന്ന് വരെയാണ് ക്രിസ്മസ് ന്യൂ ഇയർ ഫെയർ. പലവ്യഞ്ജനങ്ങളും അരിയും സബ്‌സിഡി നിരക്കിലും ഫ്രീ സെയിൽ നിരക്കിലും ലഭിക്കും.