കെടെറ്റ് പ്രമാണ പരിശോധന
Sunday 21 December 2025 12:26 AM IST
പത്തനംതിട്ട : ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സെപ്തംബർ 18,19 തീയതികളിൽ നടന്ന കെ ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ അസൽ പ്രമാണ പരിശോധന 22,23,24 തീയതികളിൽ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ കാര്യാലയത്തിൽ നടക്കും. സർട്ടിഫിക്കറ്റുകളുടെ അസലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും അഡ്മിറ്റ് കാർഡ്, മാർക്ക് ലിസ്റ്റിന്റെ പ്രിന്റ് ഔട്ട് എന്നിവ സഹിതം എത്തണം. തീയതിയും സമയവും : കാറ്റഗറി ഒന്ന് 22ന് , കാറ്റഗറി രണ്ട് 23ന് , കാറ്റഗറി മൂന്ന്, നാല് 24ന്. ഫോൺ : 0468 2222229.