ഗവിയിലേക്ക് ജംഗിൾ സഫാരി
Sunday 21 December 2025 12:27 AM IST
പത്തനംതിട്ട : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് ഒരുദിവസം നീളുന്ന ജംഗിൾ സഫാരി സംഘടിപ്പിക്കുന്നു. 27ന് രാവിലെ എട്ടിന് പത്തനംതിട്ട ടൗൺ സ്‌ക്വയറിന് സമീപത്തു നിന്ന് യാത്ര ആരംഭിക്കും. ഗവി ജംഗിൾ സഫാരി, അടവി കുട്ടവഞ്ചി, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വാഹനം, പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ഫോറസ്റ്റ് എൻട്രി പാസ്, കുട്ടവഞ്ചി, ചായയും വെള്ളവും, ഗൈഡ് സേവനം എന്നിവ ഉൾപ്പെടുത്തി ഒരു വ്യക്തിക്ക് 1,600 രൂപയാണ് യാത്രാ ചെലവ്.
ഫോൺ : 9544214141, 9447709944.