തീർത്ഥാടകരുടെ കാർ അപകടത്തിൽപ്പെട്ടു

Sunday 21 December 2025 12:28 AM IST

പെരുനാട് : ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തീർത്ഥാടകർ സഞ്ചരിച്ച കാർ കൂനങ്കര ശബരി ശരണാശ്രമത്തിന് സമീപം അപകടത്തിൽപ്പെട്ടു. റോഡരികിലെ പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ആന്ധ്രാപ്രദേശ് സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. ഇവർക്ക് നിസാര പരി​ക്കേറ്റു. ഇന്നലെ പുലർച്ചെയാണ് അപകടം ഉണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് വാഹനം നിയന്ത്രണം വിടാൻ കാരണം. പരി​ക്കേറ്റവരെ പെരുനാട് സാമൂഹിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് സ്കൂട്ടർ യാത്രക്കാരൻ കുഴിയിലേക്ക് മറിഞ്ഞ് മരിച്ചു. അപകടങ്ങൾ പതി​വായി​ട്ടും സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.