കല്ലേലി ചെളിക്കുഴിയിൽ കാട്ടാന ശല്യം
Sunday 21 December 2025 1:40 AM IST
കോന്നി: കല്ലേലി ചെളിക്കുഴിയിൽ കാട്ടാന ശല്യം വർദ്ധിക്കുന്നു. ഇന്നലെ രാത്രിയിൽ പ്രദേശത്തെ ജനവാസ മേഖലകളിൽ ഇറങ്ങിയ കാട്ടാനകൾ ഷൈജു മൻസിൽ അനീഷിന്റെ മൂന്നുറോളം വാഴകളും, കമുക് ഉൾപ്പെടെയുള്ള കാർഷികവിളകളും നശിപ്പിച്ചു. പ്രദേശത്തെ കർഷകർ നിർമ്മിച്ച സോളാർ വേലികളും കാട്ടാനകൾ നശിപ്പിച്ചിട്ടുണ്ട്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡിലാണ് കാട്ടാന ശല്യം വർദ്ധിക്കുന്നത്. കല്ലേലി സ്കൂളിന്റെ സമീപത്തേക്കും പ്രദേശത്തെ ജനവാസ മേഖലകളിലെ വീടുകൾക്ക് സമീപത്തേക്കും കാട്ടാനകൾ പതിവായി എത്തുന്നു. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിലെ വനമേഖലയിൽ നിന്നാണ് കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത്.