കാലിക്കറ്റ് യൂണി. അറിയിപ്പുകൾ

Thursday 10 October 2019 7:46 PM IST
calicut uni

ഡെപ്യൂട്ടേഷൻ നിയമനം

റഷ്യൻ ഭാഷയിൽ അസി. പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനത്തിന് ഗവൺമെന്റ് /എയ്‌ഡഡ് കോളേജ് അദ്ധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ 30-നകം ലഭിക്കണം. അപേക്ഷിക്കാനുള്ള ലിങ്ക് www.uoc.ac.in ൽ.

പി.ജി മൂല്യനിർണയ ക്യാമ്പ്

രണ്ടാം സെമസ്റ്റർ പി.ജി (സി.യു.സി.എസ്.എസ്) മാർച്ച് 2019 പരീക്ഷയുടെ വാല്വേഷൻ ക്യാമ്പ് 28-ന് നടക്കും. അഫിലിയേറ്റഡ് ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ ദിവസം പി.ജി റഗുലർ ക്ലാസുകളുണ്ടാവില്ല.

ബി.എസ് സി പരീക്ഷ വിദൂരവിദ്യാഭ്യാസം ബി.എസ് സി പ്രിന്റിംഗ് ടെക്നോളജി (2014 പ്രവേശനം) റഗുലർ മൂന്നാം സെമസ്റ്റർ പരീക്ഷ 21-നും നാലാം സെമസ്റ്റർ പരീക്ഷ 26-നും ആരംഭിക്കും.

ബി.എ.എം.എസ് പ്രാക്ടിക്കൽ ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ് പ്രാക്ടിക്കൽ പരീക്ഷ 25, 26 തിയതികളിൽ നടക്കും.

പരീക്ഷാഫലം ബി.എസ് സി നഴ്‌സിംഗ് രണ്ട്, മൂന്ന് വർഷ സപ്ലിമെന്ററി, നാലാം വർഷ റഗുലർ/സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.

ബിരുദ സമ്പർക്കക്ലാസ് മാറ്റി വിദൂരവിദ്യാഭ്യാസ വിഭാഗം കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ 12 മുതൽ നടത്താനിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ (2018 പ്രവേശനം) സമ്പർക്ക ക്ലാസുകളും പഠനസാമഗ്രി വിതരണവും മാറ്റി.

മലപ്പുറം ഗവ. കോളേജിൽ 12-ന് നടത്താനിരുന്ന ക്ലാസ് മാറ്റി. ബാക്കി ക്ലാസുകൾ 13 മുതൽ ഷെഡ്യൂൾ പ്രകാരം നടക്കും. ഫോൺ: 0494 2404494, 2407356.