തൃശൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച നിലയിൽ

Saturday 20 December 2025 11:33 PM IST

തൃശൂർ: യുവതിയെ വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. തൃശൂർ പഴുവിൽ വെസ്റ്റ് വലിയകത്ത് സുൽഫത്ത് (38)​ ആണ് മരിച്ചത്. വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തൃപ്രയാറിൽ തയ്യൽ കട നടത്തുകയായിരുന്നു സുൽഫത്ത്. വീട്ടിലിരുന്ന് തുന്നിയ വസ്ത്രങ്ങൾ കടയിൽ നൽകാൻ ഭർത്താവും മകളും പോയതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.

തുന്നിയ വസ്ത്രം വാങ്ങാൻ വീട്ടിലെത്തിയ അയൽവാസി വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാർ വാതിൽ തുറന്ന് അകത്ത് എത്തിയപ്പോൾ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടത്. സമീപത്ത് നിന്ന് ഒഴിഞ്ഞ മണ്ണെണ്ണക്കുപ്പിയും കണ്ടെടുത്തു.