അനാഥാലയത്തിന് കാർഷിക വിഭവങ്ങളും വസ്ത്രങ്ങളും കൈമാറി കല്ലട സൗഹൃദം

Sunday 21 December 2025 12:02 AM IST
കലയപുരം ആശ്രയസങ്കേതത്തിൽ എത്തിച്ച ഭക്ഷ്യ വിഭവങ്ങളും വസ്ത്രങ്ങളും 'കൂട്ടായ്മ ഭാരവാഹികളിൽ നിന്നും ആശ്രയസങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് ഏറ്റുവാങ്ങുന്നു

പടിഞ്ഞാറെ കല്ലട : കല്ലട സൗഹൃദം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നാട്ടുകാരിൽ നിന്ന് സമാഹരിച്ച കാർഷിക ഭക്ഷ്യ വിഭവങ്ങളും വസ്ത്രങ്ങളും കഴിഞ്ഞ ദിവസം കലയപുരം ആശ്രയ സങ്കേതത്തിന് കൈമാറി. അരി, തേങ്ങാ, വാഴക്കുല മരച്ചീനി , ചേമ്പ്, വസ്ത്രങ്ങൾ കൂടാതെ ചിറ്റുമല എം.ജി.എം ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ പച്ചക്കറികൾ, ക്രിസ്മസ് കേക്കുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾകൂട്ടായ്മ രക്ഷാധികാരി ആർ. കൃഷ്ണകുമാറിൽ നിന്ന് ആശ്രയ സങ്കേതം ജനറൽ സെക്രട്ടറി കലയപുരം ജോസ് ഏറ്റുവാങ്ങി. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് പ്രമോദ് കണത്താർകുന്നം, സെക്രട്ടറി ഉമ്മൻ രാജു,ട്രഷറർ ഹരി ചാണക്യൽ , ഭരണസമിതി അംഗങ്ങളായ അജി ചിറ്റക്കാട്, സജി കുഞ്ഞുമോൻ, ശ്രീകണ്ഠൻ, പ്രസന്നൻ ,ആശ്രയ സങ്കേതം ജീവനക്കാർ, അന്തേവാസികൾ തുടങ്ങിയവർ പങ്കെടുത്തു.