വിദ്യാർത്ഥികൾക്ക് മർദ്ദനം: അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്യും

Sunday 21 December 2025 1:19 AM IST

തൃശൂർ: കൊല്ലം ചാത്തിനാംകുളം എം.എസ്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ അദ്ധ്യാപകൻ വിനായകിനെ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശിച്ചു.

കുട്ടികൾക്കെതിരെയുള്ള ശാരീരിക പീഡനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. ഈരാറ്റുപേട്ട കാരക്കാട് എം.എം.എം.യു.എം യു.പി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ മർദ്ദിച്ച അദ്ധ്യാപകനെതിരെയും നടപടിയെടുക്കും. കുട്ടിക്ക് തോളെല്ലിന് പരിക്കുണ്ടെന്ന് ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എയ്ഡഡ് വിദ്യാലയമായതിനാൽ, കുറ്റാരോപിതനായ അദ്ധ്യാപകനെതിരെ അടിയന്തരമായി അച്ചടക്കനടപടി സ്വീകരിക്കാൻ വിദ്യാലയ മാനേജർക്ക് കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ രേഖാമൂലം ഉത്തരവ് നൽകി.