ഓർമ്മിക്കാൻ

Sunday 21 December 2025 1:27 AM IST

1. സി.യു.ഇ.ടി പി.ജി:- കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് പി.ജി 2026 പരീക്ഷയ്ക്ക് 4എക്സാം സിറ്റി കേന്ദ്രങ്ങൾ വരെ തിരഞ്ഞെടുക്കാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. അപേക്ഷാർത്ഥികളുടെ സ്ഥിരം/താമസ സംസ്ഥാനത്തെ 4കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കാൻ കഴിയുക. നിലവിൽ അപേക്ഷ സമർപ്പിച്ചവർക്ക് 2026 ജനുവരി 18മുതൽ 20വരെ നൽകിയ വിവരങ്ങൾ പുതുക്കാനവസരമുണ്ട്. വെബ്സൈറ്റ്: nta.ac.in.

2. ബി.ഫാം (ലാറ്ററൽ എൻട്രി):- കേരളത്തിലെ സർക്കാർ ഫാർമസി കോളേജുകളിലെയും സ്വാശ്രയ ഫാർമസി കോളേജുകളിലെയും 2025 ബി.ഫാം (ലാറ്ററൽ എൻട്രി) കോഴ്‌സ് പ്രവേശനത്തിനുള്ള രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ്‌ www.cee.Kerala.gov.in പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ്‌ ലഭിച്ച വിദ്യാർത്ഥികൾ 24ന് വൈകിട്ട് 3ന് മുൻപ്‌ ബന്ധപ്പെട്ട കോളേജിൽ പ്രവേശനം നേടണം.