ജില്ലാ ഓഫീസറെ നിയമിക്കണം

Sunday 21 December 2025 12:28 AM IST

കൊല്ലം: കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസറെ ഉടൻ നിയമിക്കണമെന്ന് കെ.പി.എസ്.ടി​.എ കൊല്ലം വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.രണ്ട് മാസമായി അദ്ധ്യാപകരുടെ പി.എഫ് പിൻവലിക്കലും നിയമനാംഗീകാര നടപടികളും സ്തംഭിച്ചിരിക്കുകയാണെന്ന് യോഗം ആരോപി​ച്ചു. പ്രസിഡന്റ് ഷിജു അദ്ധ്യക്ഷത വഹി​ച്ചു. സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, സെക്രട്ടറി എസ്. ശ്രീഹരി, പി. മണികണ്ഠൻ, പ്രിൻസി റീനാ തോമസ്, സി. സാജൻ, വിനോദ് പിച്ചി നാട്, ബിനോയ് കൽപകം, ബിജുമോൻ, വരുൺലാൽ, സന്ധ്യാദേവി, ജയകൃഷ്ണൻ, ഹരിലാൽ, അൻസറുദ്ദീൻ, പി. വത്സ, നവാസ് എന്നിവർ സംസാരി​ച്ചു.