പുസ്തകങ്ങൾ വടക്കുംതലമേക്ക് ബേബി ജോൺ ലൈബ്രറിക്ക്

Sunday 21 December 2025 12:29 AM IST

കരുനാഗപ്പള്ളി: പൊന്മന പ്രോഗ്രസീവ് ലൈബ്രറിയുടെ നേതൃത്വത്തിൽ 2026 ജനുവരി രണ്ട് മുതൽ 7 വരെ നടക്കുന്ന നാടക സന്ധ്യയുടെ ഭാഗമായി, പ്രോഗ്രസീവ് ലൈബ്രേറിയൻ ആയിരുന്ന മംഗലത്ത് ആർ. സുഭാഷ് ചന്ദ്രന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 10,000 രൂപയ്ക്കുള്ള പുസ്തകങ്ങൾ വടക്കുംതല മേക്ക് ബേബി ജോൺ ലൈബ്രറിക്ക് കൈമാറി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ പരിധിയിൽ പുതുതായി ആരംഭിച്ച് പ്രവർത്തന മികവു കാട്ടിയ ലൈബ്രറി എന്ന നിലയിലാണ് അവാർഡ്. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം വി.പി. ജയപ്രകാശ് മേനോൻ, അഡ്വ പി.ബി. ശിവൻ, എൻ.എസ്. റസീന എന്നിവർ അടങ്ങിയ പാനലാണ് ബേബി ജോൺ ലൈബ്രറിയെ തിരഞ്ഞെടുത്തത്. ജനുവരി 7ന് നടക്കുന്ന സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് ലൈബ്രറി പ്രസിഡന്റ് പൊന്മന നിശാന്ത്, സെക്രട്ടറി കെ. ഹൃദയകുമാർ എന്നിവർ അറിയിച്ചു.