ഗിഗ് വർക്കേഴ്സ് അവകാശ വാരാചരണം

Sunday 21 December 2025 12:30 AM IST
ഗിഗ് വർക്കേഴ്സ് യൂണിയൻ അവകാശവാരാചരണം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. സജി ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗിഗ്, പ്ലാറ്റ്ഫോം മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സി.ഐ.ടി.യു ദേശീയതലത്തിൽ ആഹ്വാനം ചെയ്ത അവകാശവാര ക്യാമ്പപയിനി​ന്റെ ജില്ലാതല ഉദ്ഘാടനം പള്ളിമുക്കിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. സജി നിർവ്വഹിച്ചു. തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളായ മിനിമം വേതനം പ്രഖ്യാപിക്കുക, അപകട ഇൻഷ്വറൻസ് ഏർപ്പെടുത്തുക, റേറ്റ് കാർഡ് പരിഷ്കരിക്കുക, സമഗ്രമായ നിയമനിർമ്മാണം ഉടൻ നടപ്പാക്കുക, ഐഡി ബ്ലോക്ക് ചെയ്യുന്ന സ്റ്റോർ മാനേജർമാരുടെ നടപടി അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് ബന്ധപ്പെടാവുന്ന രൂപത്തിൽ ഓൺലൈൻ പരാതി പരിഹാര സംവിധാനം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് 24 വരെ അവകാശ വാരമായി ആചരിക്കുന്നത്. കൊല്ലം ഇൻസ്റ്റാമാർട്ട് ഹബ്ബിന് മുമ്പിൽ നടന്ന പരിപാടിയിൽ ഗിഗ് വർക്കേഴ്സ് യൂണിയൻ നേതാക്കളായ എം. സജീവ്, അരുൺ കൃഷ്ണൻ, ജെ. ഷാജി, അഫ്സൽ, സുധീർ എന്നിവർ സംസാരിച്ചു.