ഒന്നാം ട്വന്റി-20 ഇന്ന്

Sunday 21 December 2025 4:27 AM IST

വിശാഖപട്ടണം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരായ ശേഷമുള്ള ഇന്ത്യൻ വനിതാ ടീമിന്റെ ആദ്യ പരമ്പരയാണിത്. ഏകദിന ലോകകപ്പിൽ ചാമ്പ്യൻമാരായ ടീമിലുണ്ടായിരുന്നവർ തന്നെയാണ് ട്വന്റി-20 ടീമിലും ഉള്ളത്. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങലും തിരുവനന്തപുരം ഗ്രീൻഫീൽഡിലാണ് നടക്കുന്നത്.

നിർധനരായ യുവ ബാഡ്മിന്റൺ താരങ്ങൾക്ക് കൈത്താങ്ങ്;

5 വർഷത്തെ സൗജന്യ പരിശീലനം

​തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന, ബാഡ്‌മിന്‍റണ്‍ താരങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരമുള്ള പരിശീലനം ഉറപ്പാക്കാൻ പുതിയ പദ്ധതിയുമായി മെയ്ഡന്‍ സ്‌പോർട്‌സ്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡന്‍ സ്‌പോർട്‌സ് ആന്‍ഡ് യുനൈറ്റഡ് ബാഡ്മിന്റൺ അക്കാഡമി, കിംസ് ഹെൽത്തുമായി സഹകരിച്ചാണ് 'ടാലന്റ് സ്‌പോൺസർഷിപ്പ് പ്രോഗ്രാം' സംഘടിപ്പിക്കുന്നത്. 11 നും 16 നും ഇടയിൽ പ്രായമുള്ള 10 കുട്ടികളെയാണ് പദ്ധതിയിലേക്ക് തിരഞ്ഞെടുക്കുക. ഇവർക്ക് അഞ്ച് വർഷത്തേക്ക് പൂർണമായ സ്കോളർഷിപ്പോടെയുള്ള പരിശീലനം നൽകും.റാക്കറ്റ്, ഷൂസ്, ജേഴ്‌സി ഉൾപ്പെടെയുള്ള ബാഡ്മിന്റൺ ഉപകരണങ്ങൾ ഓരോ വർഷവും സൗജന്യമായി നൽകും. വർഷത്തിൽ മൂന്ന് ദേശീയ ടൂർണമെന്റുകളിലും 3 അന്തർസംസ്ഥാന ടൂർണമെന്റുകളിലും പങ്കെടുക്കാനുള്ള യാത്രാചെലവ്,ശാസ്ത്രീയമായ പോഷകാഹാര ക്രമീകരണം, സ്ട്രെംഗ്‌ത് ആന്‍ഡ് കണ്ടീഷനിംഗ്, ബയോമെക്കാനിക്കൽ അനാലിസിസ് എന്നിവ ലഭിക്കും. ​താല്പര്യമുള്ളവർക്ക് https://forms.gle/vNnyf57E6E64eLpj6 എന്ന ഓൺലൈൻ ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഡിസംബർ 26. കൂടുതൽ വിവരങ്ങൾക്ക്: 9446055566.

ഫൈനൽ ഇന്ന്

ദുബായ്: ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം വരുന്ന അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനൽ ഇന്ന് (രാവിലെ 10.30 മുതൽ) ദുബായിൽ നടക്കും.തോൽവി അറിയാതെ ഫൈനലിലെത്തിയ ഇന്ത്യ 12-ാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്.

അരികെ ഓസീസ്

അഡ്‌ലെയ്‌ഡ്: ആഷസ് പരമ്പര നേട്ടത്തിനരികിൽ ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റി

ൽ ഓസീസ് ഉയർത്തിയ 435 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 207/6 എന്ന നിലയിലാണ്. നാല് വിക്കറ്റ് മാത്രം ശേഷിക്കെ ഓസ്ട്രേലിയ ഉയർത്തിയ വിജയലക്ഷ്യത്തേക്കാൾ 228 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്. ആദ്യ രണ്ട് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു.