സേവാസംഘം പൊതുയോഗം
Monday 22 December 2025 12:51 AM IST
കൊച്ചി: ശ്രീനാരായണ സേവാസംഘം വാർഷിക പൊതുയോഗം എറണാകുളം സഹോദര സൗധത്തിൽ ചേർന്നു. അഡ്വ. എൻ.ഡി. പ്രേമചന്ദ്രൻ (പ്രസിഡന്റ്), പി.പി.രാജൻ (സെക്രട്ടറി), എൻ. സുഗതൻ (ട്രഷറർ) ഉൾപ്പെട്ട 20 അംഗ ഡയറക്ടർ ബോർഡിനെ തിരഞ്ഞെടുത്തു. ജാതി സെൻസസ് നടപ്പാക്കണമെന്ന് യോഗം കേന്ദ്ര - സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. സേവാസംഘം പ്രസിഡന്റ് എൻ.ഡി. പ്രേമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റിപ്പോർട്ടും വരവ്, ചെലവ് കണക്കും ബഡ്ജറ്റും സെക്രട്ടറി പി.പി. രാജൻ അവതരിപ്പിച്ചു. ട്രഷറർ എൻ. സുഗതൻ, കെ.ഐ. സോമകുമാർ, ഡോ. എം.പി. ദിലീപ്, ഡോ. ടി.പി. സരസ, ടി.എസ്. അംജിത്ത് എന്നിവർ പ്രസംഗിച്ചു.